Tuesday, December 30, 2025

നെടുങ്കോട്ടയില്‍ ടിപ്പുവിനെ വീഴ്ത്തി പ്രതിരോധിച്ച ഹൈന്ദവ വീര്യത്തിന്റെ വാർഷികം ആഘോഷിച്ചു: അനന്തപുരി ഹിന്ദു സമ്മേളനത്തിന്‍റെ സ്വാഗതസംഘവും രൂപീകരിച്ചു: ചെങ്കല്‍ രാജശേഖരന്‍ ചെയര്‍മാന്‍, യുവരാജ് ഗോകുല്‍ ജനറല്‍ കണ്‍വീനര്‍

തിരുവനന്തപുരം: പ്രൗഡനിര്‍ഭരമായ വേദിയില്‍ നെടുങ്കോട്ട യുദ്ധത്തില്‍ തിരുവിതാംകൂര്‍ സേന ടിപ്പുവിനെ വീഴ്ത്തിയത് ആഘോഷിച്ച് കൊണ്ട് വരാന്‍ പോകുന്ന അനന്തപുരി ഹിന്ദു മഹാസമേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ചു. മുഖ്യ രക്ഷാധികാരികളായി മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് എസ്. സേതുമാധവന്‍, ഓ. രാജഗോപാല്‍, രാഗേഷ് തന്ത്രി, ഗോശാല വിഷ്ണുവാസുദേവന്‍, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ വന്‍ നിര തന്നെയുണ്ടായിരുന്നു പരിപാടിയിൽ.

ഇത്തവണത്തെ സ്വാഗതസംഘം ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായരാണ്. ജനറല്‍ കണ്‍വീനര്‍ ദേശീയ അവാര്‍ഡ് ജേതാവ് കൂടി ആയ യുവ സംവിധായകന്‍ യുവരാജ് ഗോകുലാണ്. വി.ജി ഷാജു ചീഫ് കോര്‍ഡിനേറ്ററും, കെ. രാജശേഖരന്‍ വര്‍ക്കിംഗ് ചെയര്‍മാനുമാണ്.

തത്വമയി ടിവിയുടെ എഡിറ്റർ ഇൻ ചീഫ് രാജേഷ് പിള്ള, അഭിലാഷ് ബാലകൃഷ്ണന്‍, സുകന്യ കൃഷ്ണ, കെ. വേണുഗോപാല്‍ നായര്‍ തുടങ്ങിയവര്‍ വിവിധ ചെയര്‍പേഴ്സണ്‍മാരും, അജയ് ഘോഷ്, മോഹന്‍ നായര്‍, ജയശ്രീ ഗോപാലകൃഷ്ണന്‍, അശ്വിന്‍ സുരേഷ്, അരുണ്‍ എ.കെ.എന്‍, അരുണ്‍ ശേഖര്‍, ഹരിശങ്കര്‍, ആരോമല്‍, വിനീത് ആര്‍.എസ്, എസ്. പ്രദീപ് തുടങ്ങിയവര്‍ വിവിധ കണ്‍വീനര്‍മാരുമാണ്. സ്വാഗതസംഘം അപൂര്‍ണ്ണമാണെന്നും വരും ദിവസങ്ങളില്‍ വിപുലീകരിച്ച് വിശാലവും പൂര്‍ണ്ണവുമായ സ്വാഗതസംഘം രൂപീകരിക്കുമെന്നും ഹിന്ദു ധര്‍മ്മ പരിഷത് പ്രസിഡന്‍റ് എം. ഗോപാല്‍ പറഞ്ഞു.

Related Articles

Latest Articles