Monday, September 28, 2026

ബൈക്കിന് തീ കൊളുത്തി; നാട്ടുകാരെ പരിഭ്രാന്തരാക്കിയ പ്രതി ഒടുവിൽ പിടിയിൽ

കൊല്ലം : വീട്ടുമുറ്റത്തിരുന്ന ബൈക്ക് തീവെച്ചുനശിപ്പിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. ചാത്തിനാംകുളം സെറീന മന്‍സിലില്‍ നിസാര്‍ (40) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ 15-ന്‌ പുലര്‍ച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം. ചാത്തിനാംകുളം എം.എല്‍.എ.ജങ്‌ഷനുസമീപം വയലില്‍ പുത്തന്‍വീട്ടില്‍ റാണിയുടെ വീടിനോടുചേര്‍ന്ന് സൂക്ഷിച്ചിരുന്ന ബൈക്കാണ് തീവെച്ചുനശിപ്പിച്ചത്.

റാണിയുടെ മകന്‍ അഖില്‍ രാജും നിസാറുള്‍പ്പെട്ട സംഘവും തമ്മില്‍ മുന്‍പ്‌ വാക്ക് തര്‍ക്കമുണ്ടായി . അതിന്റെ വിരോധത്തില്‍ സംഘംചേര്‍ന്ന് അഖില്‍ രാജിനെ അന്വേഷിച്ച്‌ വീട്ടിലെത്തിയതായിരുന്നു ഇവര്‍. അഖില്‍ രാജിനെ കണ്ടെത്താന്‍ സാധിക്കാതിരുന്നതിന്റെ വിരോധത്തില്‍ വീടിനോടുചേര്‍ന്ന് സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിക്കുകയായിരുന്നു. ഒളിവില്‍പ്പോയ സംഘത്തിലെ പ്രധാനിയാണ് ചാത്തിനാംകുളത്തുനിന്ന്‌ പോലീസ് പിടിയിലായത്. സംഘത്തിലെ രണ്ടാമനായ രജേഷിനെ സംഭവത്തിന്റെ അടുത്തദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു.

Related Articles

Latest Articles