ചെന്നൈ: സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തുന്ന ഭർത്താവിനെതിരെ ഭാര്യ പരാതി നൽകി. തുടർന്ന് യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. ശേഖര്‍ എന്നയാളാണ് പിടിയിലായത്.
ഭാര്യ അടുത്തു വരുമ്പോൾ ശേഖര്‍ ഫോണ്‍ ഓഫ് ചെയ്യുന്നത് പതിവായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ യുവതി മൊബൈല്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. തന്റെ സഹോദരി വസ്ത്രം മാറുന്നതിന്റെ അടക്കം നിരവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ കണ്ടതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

