Friday, November 20, 2026

വീണ്ടും വൻ മയക്കുമരുന്ന് വേട്ട; കണ്ണൂരിൽ മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ; പിടിയിലായത് പി അബ്ഷാദ്, മുഹൈമിൻ എന്നിവർ

കണ്ണൂർ: കണ്ണൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട (Drugs Seized). മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ. പയ്യന്നൂരിൽ ആണ് സംഭവം. ചിറ്റാരിക്കൊവ്വലിലെ പി അബ്ഷാദ്, പെരുമ്പയിലെ അബ്ദുൾ മുഹൈമിൻ എന്നിവരാണ് പിടിയിലായത്.

പയ്യന്നൂർ റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 4.540 ഗ്രാം മെത്താഫിറ്റമിൻ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾ പിടിയിലായതിന് ശേഷം ഇവരെ അറസ്റ്റ് ചെയ്ത് പയ്യന്നൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് പ്രതികളെ റിമാൻഡ് ചെയ്തു. പയ്യന്നൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ വൈശാഖിനു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

അതേസമയം ഇക്കഴിഞ്ഞദിവസവും സമാനമായ ഒരു സംഭവം പയ്യന്നൂരിൽ റിപ്പോർട്ട് ചെയ്തിരുന്നു. മാരകമയക്കുമരുന്നായ എംഡിഎംഎയുമായി പയ്യന്നൂർ സ്വദേശി ഇന്നലെ കാസർകോട് പിടിയിലായിരുന്നു. ചന്ദേരയിൽ 2.33 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഹഫ്സലാണ് അറസ്റ്റിലായത്.ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിർദേശ പ്രകാരം നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles