Monday, May 20, 2024
spot_img

പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച്‌ മയക്കുമരുന്ന് നിര്‍മ്മാണം; നൈജീരിയന്‍ സ്വദേശി പിടിയില്‍

ബെംഗളൂരു: വീട്ടില്‍ മയക്കുമരുന്ന് നിര്‍മ്മിച്ച്‌ വില്‍ക്കാന്‍ ശ്രമിച്ച നൈജീരിയന്‍ സ്വദേശി പിടിയില്‍. പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച്‌ എംഡിഎംഎ നിര്‍മ്മിക്കാനായിരുന്നു ശ്രമം. സംഭവത്തില്‍ റിച്ചാര്‍ഡ് എംബുഡു സിറില്‍ എന്ന നൈജീരിയന്‍ സ്വദേശിയെ പോലീസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും 50 ലക്ഷം രൂപയുടെ മയക്കുമരുന്ന് സാമഗ്രികളും പോലീസ് പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഹെസരഘട്ടക്കടുത്തുള്ള തരബനഹള്ളി എന്ന ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 2019 തന്റെ ജ്യേഷ്ഠ സഹോദരനോപ്പം ബിസിനസ്സ് വിസയിലാണ് പ്രതി ഇന്ത്യയിലെത്തിയത് എന്ന് പോലീസ് പറഞ്ഞു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ തരബനഹള്ളി ഗ്രാമത്തിലെത്തിയത്.

മയക്കുമരുന്ന് നിര്‍മ്മാണത്തിനാവശ്യമായ രാസവസ്തുക്കളും പത്ത് ലിറ്ററിന്റെ പ്രഷര്‍ കുക്കറുമടക്കം 50 ലക്ഷത്തിന്റെ സാധനങ്ങളാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. പോലീസിന് ലഭിച്ച വിവരമനുസരിച്ച്‌ റിച്ചാര്‍ഡിന്റെ സഹോദരനാണ് കേസിലെ മുഖ്യപ്രതി. ഇന്റര്‍നെറ്റ് വഴിയാണ് കുക്കര്‍ ഉപയോഗിച്ച്‌ എംഡിഎംഎ ഉണ്ടാക്കാന്‍ പഠിച്ചതെന്ന് റിച്ചാര്‍ഡ് പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. റിച്ചാര്‍ഡിന്റെ സഹോദരനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles