തിരുവനന്തപുരം: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് വിഡിയോട് ലക്ഷംവീട് കോളനിയില്‍ മഞ്ജിഷ് (27), അഴൂര്‍ ശാസ്തവട്ടം തോന്നയില്വിളാകം വീട്ടില്‍ അഴൂര്‍ ശാസ്തവട്ടം തോന്നയില് വിളാകം വീട്ടില്‍ അപ്പു എന്ന ഹരിപ്രസാദ് (20), തമിഴ്നാട് സ്വദേശി അയ്യപ്പന് എന്ന ബിലാല്‍ (22), അഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍വീട്ടില്‍ സൂരജ് (20) എന്നിവരാണ് പോലീസ് പിടിയിലായത്.
ബൈക്കുകള്‍ മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി കുറച്ചു ദിവസം ഉപയോഗിക്കും. ശേഷം അത് പൊളിച്ചു പാര്‍ട്സുകള്‍ ആക്കി ആക്രിക്കടയില്‍ വിൽക്കും. അതാണ് ഇവരുടെ രീതി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

