Sunday, November 22, 2026

ബൈക്ക് മോഷണം; നാ​ലം​ഗ​സം​ഘം അറസ്റ്റില്‍

തിരുവനന്തപുരം: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് വിഡിയോട് ലക്ഷംവീട് കോളനിയില്‍ മ​ഞ്ജി​ഷ് (27), അ​ഴൂ​ര്‍ ശാ​സ്ത​വ​ട്ടം തോ​ന്ന​യി​ല്‍​വി​ളാ​കം വീ​ട്ടി​ല്‍ അ​ഴൂ​ര്‍ ശാ​സ്ത​വ​ട്ടം തോ​ന്ന​യി​ല്‍​ വി​ളാ​കം വീ​ട്ടി​ല്‍ അ​പ്പു എ​ന്ന ഹ​രി​പ്ര​സാ​ദ് (20), ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ അ​യ്യ​പ്പ​ന്‍ എ​ന്ന ബി​ലാ​ല്‍ (22), അ​ഴൂ​ര്‍ ശാ​സ്ത​വ​ട്ടം ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ സൂ​ര​ജ് (20) എ​ന്നി​വ​രാ​ണ് പോലീസ് പിടിയിലായത്.

ബൈക്കുകള്‍ മോഷ്ടിച്ച്‌ നമ്പർ പ്ലേറ്റ് മാറ്റി കുറച്ചു ദിവസം ഉപയോഗിക്കും. ശേഷം അത് പൊളിച്ചു പാര്‍ട്സുകള്‍ ആക്കി ആക്രിക്കടയില്‍ വിൽക്കും. അതാണ് ഇവരുടെ രീതി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Related Articles

Latest Articles