Sunday, December 28, 2025

“ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണം”; ദിലീപിന്റെ ഓഡിയോ പുറത്ത്

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് നടന്‍ ദിലീപ് (Dileep) നിര്‍ദ്ദേശം നല്‍കുന്ന ഓഡിയോ പുറത്ത്. 2017 നവംബര്‍ 15ല്‍ ദിലീപ് നടത്തിയ ഒരു സംഭാഷണത്തിന്റെ ഏതാനും നിമിഷത്തെ ശബ്ദശകലമാണ് ബാലചന്ദ്രന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണേയെന്നാണ് ദിലീപ് നിര്‍ദേശിക്കുന്നത്. ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കരുതെന്നും ദിലീപ് പറയുന്നു.അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ സഹോദരന്‍ അനൂപിന് ദിലീപ് നല്‍കിയ നിര്‍ദേശമാണിത് എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. ദിലീപിന്റെ വോയിസിനൊപ്പം അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിക്കുന്നത്.

Related Articles

Latest Articles