Sunday, September 20, 2026

ഫോണുകൾ ഇന്ന് തിരികെ എത്തും; മൂന്ന് ഫോണുകള്‍ തിങ്കളാഴ്ച കോടതിക്ക് കൈമാറുമെന്ന് ദിലീപ്; കേസ് നിർണായക വഴിത്തിരിവിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപ് (Dileep) ഫോണുകള്‍ തിങ്കളാഴ്ച തന്നെ കോടതിക്ക് കൈമാറും. ദിലീപിന്റെ മൂന്ന് ഫോണും മുംബൈയില്‍നിന്ന് ഇന്ന് വൈകിട്ടോടെ എത്തിക്കും. അനൂപിന്റെ രണ്ടു ഫോണും സൂരജിന്‍റെ ഒരു ഫോണും ഹാജരാക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് മുദ്രവെച്ച പെട്ടിയില്‍ കൈമാറേണ്ടത്.

മൊബൈലുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ അവസാനനിമിഷംവരെ ദിലീപ് എതിര്‍ത്തിരുന്നു. മൊബൈലുകള്‍ കൈമാറിയാല്‍ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് വ്യാജ തെളിവ് ഉണ്ടാക്കുമെന്നതടക്കമുള്ള വാദങ്ങള്‍ ദിലീപ് ഉന്നയിച്ചെങ്കിലും കോടതി തള്ളി.

Related Articles

Latest Articles