നാളെ മുതല്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളും കോളജുകളും പുനഃരാരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മിക്ക സംസ്ഥാനങ്ങളും ജില്ലകളും നിയന്ത്രണത്തിന് വിധേയമായത്. ഇതേ തുടർന്ന് ഉത്തര്‍പ്രദേശിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുകയായിരുന്നു.
ഇപ്പോൾ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും.
വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലവും മാസ്‌കും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു. 2022 ലെ പത്താം ക്ലാസ്, 12 ക്ലാസ് യുപി ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

