ചർമ്മ സംരക്ഷണം വളരെ പാടുള്ളതും പ്രധാനപ്പെട്ടതുമായ ഒന്നാണ്. വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച ഒന്നാണ് ഒലിവ് ഓയില്‍. ആന്റി-ഏജിംഗ്, മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ഉള്ള ഒലിവ് ഓയില്‍ ചര്‍മത്തെ എല്ലാ തരത്തിലും മനോഹരമാക്കാൻ സഹായിക്കും.
ഒലിവ് ഓയില്‍ ഈര്‍പ്പം നിലനിര്‍ത്താനും ചര്‍മ്മത്തില്‍ ഒരു പാളി ഉണ്ടാക്കാനും സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ്. ഇത് ചര്‍മ സുഷിരങ്ങളിലെ സെബം ഉത്പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തിലെ അമിതമായ എണ്ണയെ തടയാനും സഹായിക്കുന്നു. സ്വാഭാവിക ജലാംശം ഉള്ള ഒരു ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കാനും ഇത് സഹായിക്കുന്നു.
ഒലിവ് ഓയിലിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെയും ചര്‍മ്മ സുഷിരങ്ങളെയും ആഴത്തില്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ എല്ലാ നിര്‍ജീവ കോശങ്ങളെയും നീക്കം ചെയ്യുകയും പുതിയതും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകള്‍ നീക്കം ചെയ്യാനും ഒലിവ് ഓയിലിനു കഴിയും.

