Thursday, November 26, 2026

പ്രതീക്ഷയിൽ സർക്കാർ: ലോകായുക്ത ഭേ​ഗദതി ഓർഡിനൻസിൽ ​ഗവർണർ ഒപ്പിടുമോ? ഇന്നറിയാം

തിരുവനന്തപുരം: ലോകായുക്ത ഭേ​ഗദതി ഓർഡിനൻസിൽ (Lokayukta Ordinance) ​ഗവർണർ ഒപ്പിടുമോയെന്ന് ഇന്നറിയാം. വിദേശയാത്ര കഴിഞ്ഞ് എത്തിയ ശേഷം ഇന്നലെ മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ സർക്കാരുമായി ഗവർണർക്കുണ്ടായിരുന്ന ഭിന്നത അവസാനിച്ചെന്നാണ് സൂചന. ഒരു മണിക്കൂറിലേറെയാണ് രാജ്ഭവനിൽ മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. സർവ്വകലാശാലകളിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഗവർണർക്ക് ഇന്നലെ ഉറപ്പു നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ ഗവർണർ ഓർഡിൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ കത്തു നൽകിയിരുന്നു. ലോകായുക്ത ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയാൽ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം ഓര്‍ഡിനൻസ് ഗവർണർ തിരിച്ചയച്ചാല്‍ സര്‍ക്കാരിനാകും കനത്ത തിരിച്ചടി. സിപിഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സിപിഎമ്മിന് അതൊരു ക്ഷീണവുമാകും.

Related Articles

Latest Articles