Wednesday, January 14, 2026

ബോംബ് സ്‌ഫോടനത്തില്‍ 5 വയസുകാരി കൊല്ലപ്പെട്ട കേസ്; 2 പേര്‍ അറസ്റ്റില്‍

പൂനെ: ശനിയാഴ്ച പൂനെയിലെ ചാര്‍ഹോളി ബുദ്രക് ഏരിയയിലെ വാദ്മുഖ് വാഡിയില്‍ ക്രൂഡ് ബോംബ് സ്‌ഫോടനത്തിൽ അഞ്ച് വയസുകാരി കൊല്ലപ്പെടുകയും മറ്റ് രണ്ട് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പിംപ്രി-ചിഞ്ച്വാഡ് പോലീസ് അറസ്റ്റ് ചെയ്തു. ദിഗിയിലെ വിശ്രാന്തവാഡി റോഡിലെ ചേരിയില്‍ താമസിക്കുന്ന പ്രദീപ് ചവാന്‍, ഗരീബ്ദാസ് ചവാന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ശനിയാഴ്ച രാവിലെ 11.45 മണിയോടെയാണ് സംഭവം നടന്നത്. വാദ്മുഖ് വാഡിയിലെ കരിമ്പ് തോട്ടത്തിന് സമീപമുള്ള തുറസായ സ്ഥലത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ പന്തുകളാണെന്ന് തെറ്റിദ്ധരിച്ചാണ് ബോംബ് എടുത്തതെന്ന് പോലീസ് പറഞ്ഞു.

ബോംബുകള്‍ പൊട്ടിത്തെറിച്ച്‌ 5 വയസ്സുകാരി രാധാ ഗോകുല്‍ ഗാവ്‌ലി കൊല്ലപ്പെടുകയും 4 വയസ്സുള്ള ആര്‍തി ഗാവ്‌ലി, രാജേഷ് ഗാവ്‌ലി എന്നീ സഹോദരങ്ങൾക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കേസില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Related Articles

Latest Articles