Sunday, May 12, 2024
spot_img

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; കേരളത്തിലും ആശ്വാസം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. രാജ്യത്ത് ഇന്നലെ 58,077 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ 1,50,407 പേര്‍ രോഗമുക്തി നേടി. 657 പേരാണ് ഇന്നലെ രോഗബാധ മൂലം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,07,177 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 6.97 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,575 സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗസ്ഥിരീകരണ നിരക്ക് ഇന്നലെ നാലു ശതമാനത്തിനും താഴെയെത്തി. നിലവില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രികളിലും വീടുകളിലുമായി 6,97,802 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെ 1,71,79,51,432 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്താലയം അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ 18,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972, കണ്ണൂര്‍ 950, പാലക്കാട് 858, വയനാട് 638, കാസര്‍ഗോഡ് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ 5,019 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 6,248 പേര്‍ക്കും തമിഴ്നാട്ടില്‍ 3592 പേര്‍ക്കുമാണ് കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തത്.ദില്ലിയില്‍ 1104 പേര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തു.

Related Articles

Latest Articles