Wednesday, September 23, 2026

യുവാവിനെ പട്ടാപ്പകല്‍ വീട്ടുകാർക്ക് മുന്നില്‍വച്ച്‌ മര്‍ദിച്ച്‌ കൊന്നു

ഗുജറാത്ത്: യുവാവിനെ പട്ടാപ്പകല്‍ വീട്ടുകാർക്ക് മുന്നില്‍വച്ച്‌ മര്‍ദിച്ച്‌ കൊന്നു. മോറ ഭഗല്‍ ഏരിയയില്‍ പ്രാദേശിക പത്ര നടത്തിപ്പുകാരനായ ജുനേദ് പത്താന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.

ജുനേദും ഭാര്യയും മൂന്ന് പെണ്‍മക്കളും കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ ബൈക്കില്‍ പോകുകയായിരുന്നു. ഒരു പാലത്തില്‍വെച്ച്‌ പിന്നാലെ വന്ന കാര്‍ ബൈക്കില്‍ ഇടിച്ച്‌ കുടുംബത്തെ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കാറില്‍നിന്ന് നാലു പേര്‍ ഇറങ്ങി ജുനേദിനെ തുടരെ മർദിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിച്ചിരുന്നു.

Related Articles

Latest Articles