Saturday, September 19, 2026

‘യുക്രെയ്നിൽ കണ്‍ട്രോള്‍ റൂം തുടങ്ങും’; ഇന്ത്യക്കാരെ എത്തിക്കാന്‍ നടപടി ആരംഭിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

ദില്ലി: യുക്രെയ്നിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.ഉടന്‍ കണ്‍ട്രോള്‍ റൂം തുറക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇതേവിഷയം സംബന്ധിച്ച് വ്യോമയാന മന്ത്രാലയവുമായും വിമാനകമ്പനികളുമായും ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു അറിയിച്ചു.

അതേസമയം യുക്രെയ്നില്‍നിന്ന് മലയാളികള്‍ ഇന്ത്യയിലേക്ക് മടങ്ങിത്തുടങ്ങി. എന്നാൽ വിമാനമില്ലാത്തത് പ്രതിസന്ധിയായി തുടരുന്നുവെന്നും യുക്രെയ്നിലെ മലയാളി വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും നോര്‍ക്ക ഉപാധ്യക്ഷന്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യക്കാർക്കായി സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ തുറന്നു. വിദ്യാർഥികൾക്ക് പേരുകൾ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യാം. സഹായം ആവശ്യമുള്ളവര്‍ക്ക് നോര്‍ക്കയെ സമീപിക്കാമെന്നും പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്

Related Articles

Latest Articles