പാലക്കാട്: പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാലുപേർ പുഴയിൽ ചാടി. മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കൂത്തുപാത സ്വദേശി അജിത്, ഭാര്യ ബിജി, മകൾ പാറു എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം പുഴയിൽ ചാടിയ അജിത്തിന്റെ രണ്ടാമത്തെ മകൾ അശ്വനന്ദയെയാണ് കാണാതായത്. 2012 ൽ സ്വന്തം അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്ത്.
കേസിന്റെ വിചാരണ ഇപ്പോൾ കോടതിയിൽ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം. ഇത് സംബന്ധിച്ച ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

