Saturday, September 26, 2026

രാജ്യത്തിന് ആശ്വാസം; ഇന്ന് പതിനായിരത്തിലേക്കെത്തി കോവിഡ് കേസുകള്‍

ദില്ലി: രാജ്യത്തിന് ആശ്വാസം. ഇന്ന് കോവിഡ് കേസുകൾ പതിനായിരത്തിലേക്കെത്തി. 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത് 10,273 കോവിഡ് കേസുകളാണ്. നിലവില്‍ 1,11,472 സജീവ കോവിഡ് കേസുകളാണുള്ളത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,29,16,117 ആയി. മരണം 243 ആയി. ഇതോടെ കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 5,13,724 ആയി. തുടര്‍ച്ചയായ 20ാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെയാകുന്നത്. ഇത് രാജ്യത്തിന് ആശ്വാസമേകുന്ന കണക്കാണ്.

ആകെ കേസുകളുടെ 0.25 ശതമാനം മാത്രമാണ് ചികിത്സയിലുള്ളവര്‍ എന്നതും ആശ്വാസകരമാണ്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.54 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 177.44 കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles