കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറയുന്നു. 160 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. പവന് 1,280 രൂപയും കുറഞ്ഞു.
ഇതോടെ ഗ്രാമിന് 4,820 രൂപയും പവന് 38,560 രൂപയുമായി. ബുധനാഴ്ച സ്വര്‍ണ വില രാവിലെ ഉയര്‍ന്ന ശേഷം ഉച്ചയോടെ കുറഞ്ഞിരുന്നു. പവന് 40,560 രൂപയില്‍ എത്തിയ ശേഷമാണ് വില കുറഞ്ഞത്.
പുതുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷമാണ് ബുധനാഴ്ച ഉച്ചയോടെ വിലകുറവുണ്ടായത്. കഴിഞ്ഞ വര്‍ഷം പവന് 42,000 രൂപ രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലെ റിക്കോര്‍ഡ് വില.
അതേസമയം, അന്താരാഷ്ട്ര സ്വർണവില കഴിഞ്ഞ ദിവസം ഔൺസിന് 2069 ഡോളറിലേക്ക് ഉയർന്നിരുന്നു. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. മുൻനിര സ്വർണ കയറ്റുമതി രാഷ്ട്രമായ റഷ്യയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചതാണ് സ്വർണ്ണവില ഇത്രയും ഉയരാൻ കാരണം.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ നിന്ന് പിന്മാറുന്ന നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണാൻ തുടങ്ങിയതാണ് വില വർധിക്കാൻ കാരണമായത്.

