Tuesday, May 14, 2024
spot_img

ഗോവയിൽ മിന്നിത്തിളങ്ങി ബിജെപി: മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിജയിച്ചു; സംസ്ഥാനത്ത് ബിജെപി മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പനാജി: ഗോവയിൽ മിന്നിത്തിളങ്ങി ബിജെപി(Goa Election 2022). നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നിലവിലെ മുഖ്യമന്ത്രി ബി.ജെ.പി.യിലെ പ്രമോദ് സാവന്ത് വിജയിച്ചു. അതേസമയം ഗോവയിൽ ബിജെപി മന്ത്രി സഭ ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മൂന്ന് സ്വതന്ത്രർ ബിജെപിയെ പിന്തുണയ്ക്കാൻ തയാറായി രംഗത്തുവന്നതായാണ് റിപ്പോർട്ട്.

ഇതോടനുബന്ധിച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുതിർന്ന ബിജെപി നേതാക്കൾ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ സർക്കാർ രൂപീകരണ ചർച്ചയ്ക്കായി കാണുമെന്നാണ് വിവരം. എന്നാൽ ഗോവയിൽ ബിജെപി തന്നെ സർക്കാരുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് പ്രതികരിച്ചിരുന്നു. ബിജെപി തുടർഭരണത്തിലേക്ക് പോകും, എംജിപിയും സ്വതന്ത്രരും തങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രമോദ് സാവന്ത് അവകാശപ്പെട്ടിരുന്നു.

Related Articles

Latest Articles