Wednesday, December 31, 2025

രഞ്ജിത് കൊലപാതകം: ആദ്യ കുറ്റപത്രം സമർപ്പിച്ച്‌ അന്വേഷണ സംഘം

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ (Ranjit Murder Case) ആദ്യ കുറ്റപത്രം സമർപ്പിച്ച്‌ അന്വേഷണ സംഘം. 1100 പേജുള്ള കുറ്റപത്രമാണ് കേസിൽ സമർപ്പിച്ചത്. 35 പ്രതികളും 200 ഓളം സാക്ഷികളുമുണ്ട്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളിയായ 15 പ്രതികളെക്കുറിച്ചാണ് ആദ്യഘട്ട കുറ്റപത്രം.

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത് ശ്രീനിവാസിനെ 2021 ഡിസംബർ 19നു രാവിലെ ആലപ്പുഴ നഗരത്തിലെ വീട്ടിൽക്കയറി കൊലപ്പെടുത്തുകയായിരുന്നു. അതേസമയം എസ് ഡി പി ഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ 483 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ, ഗൂഢാലോചനയിൽ പങ്കെടുത്തവർ ഉൾപ്പെടെ 11 പേരെ പ്രതി ചേർത്ത് ആണ് ആദ്യ കുറ്റപത്രം ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

Related Articles

Latest Articles