Friday, November 20, 2026

ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവം: സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യംചെയ്യുന്നു; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

കൊച്ചി: വധ ഗൂഢാലോചനക്കേസിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ ഭാര്യയെ ക്രൈം ബ്രാഞ്ച് (Crime Branch) സംഘം ചോദ്യം ചെയ്യുന്നു. കോവിഡിന്റെ ലക്ഷണങ്ങളുണ്ടെന്നും അതിനാല്‍ പത്തുദിവസത്തെ സാവകാശം വേണമെന്നുമാണ് സായ്ശങ്കര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. എന്നാല്‍ സായി ശങ്കര്‍ പരിശോധനാ ഫലം ഹാജരാക്കിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു

അഡ്വ.ബി രാമൻപിള്ളയുടെ നിർദ്ദേശ പ്രകാരം ദിലീപിൻ്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചെന്ന് മൊഴി നൽകാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നുവെന്നാരോപിച്ച് സായ് ശങ്കർ ഹൈക്കോടതിയിലും ഹർജി നൽകിയിരുന്നു. ഹൈക്കോടതി അനുമതിയോടെ ആണ് മുൻകൂർ നോട്ടിസ് നൽകി സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.

കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കർ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2022 ജനുവരി 29 മുതല്‍ 31 വരേയുള്ള തിയ്യതികളിലായിരുന്നു ഇത്. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയായിരുന്നു ഇത്.

Related Articles

Latest Articles