പട്ന: ബിഹാറില്‍ വീണ്ടും വിഷമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് ബിഹാറിലെ (Bihar) വിവിധ ജില്ലകളിലായി 17 പേർ മരിച്ചു. ബിഹാറിലെ മധേപുര, ഭഗൽപൂർ, ബങ്ക, മുരളിഗഞ്ച് ജില്ലകളിലായി 17 പേരാണ് വിഷമദ്യം കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ടത്.
മധേപുര, ബങ്ക, ഭഗൽപൂർ, മുരളിഗഞ്ച് ജില്ലകളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മധേപുരയിൽ മൂന്നുപേരും ബങ്കയിൽ ഒൻപതുപേരും ഭഗൽപൂരിൽ നാലുപേരും മുരളിഗഞ്ചിൽ ഒരാളുമാണ് മരിച്ചത്. ഭഗൽപുരിൽ മരിച്ച ആറു പേരിൽ സബാപുർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും ഉൾപ്പെടുന്നു. കഴിഞ്ഞ ആറ് വർഷമായി ബീഹാറിൽ മദ്യം നിരോധിച്ചിരിക്കുകയാണ്. നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ വിഷമദ്യം കഴിച്ച് നിരവധി പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്.

