Saturday, September 26, 2026

കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട: ഒരു കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി നവാസ് പിടിയിൽ

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. കാസർഗോഡ് സ്വദേശി നവാസിനെയാണ് കസ്റ്റംസ് (Customs) പിടികൂടിയത്. 1.02 കോടി രൂപ വിലമതിക്കുന്ന 2034 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടിക്കൂടിയത്. അസിസ്റ്റന്റ് കമ്മീഷണർ ടി.എം.മുഹമ്മദ് ഫായിസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അസിസ്റ്റന്റ് കമ്മീഷണർ ടി.എം.മുഹമ്മദ് ഫായിസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

അതേസമയം പർദ്ദയ്ക്കുള്ളിൽ സ്വർണം ഒളിപ്പിച്ചകടത്താൻ ശ്രമിച്ച യുവതി ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ (Kannur Airport) പിടിയിലായിരിന്നു. വിമാനത്താവളത്തിൽ നിന്നും പർദ്ദയ്‌ക്കും ഹിജാബിനും ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഗൾഫിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ കതിരൂർ പൊന്യം സ്വദേശിനി റുബീനയാണ് പിടിയിലായത്.

പിടിയിലായ യുവതി സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് വ്യക്തമാക്കി. അതേസമയം 40 ലക്ഷത്തിന്റെ സ്വർണമാണ് യുവതിയിൽ നിന്നും പിടികൂടിയത്. വിമാനത്താവളത്തിലെ ചെക്കിങ് പോസ്റ്റിലെത്തിയപ്പോൾ പരിഭ്രമം കാണിച്ച യുവതിയെ രഹസ്യമുറിയിൽ വെച്ചു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഇവർ ദേഹത്ത് ഒളിപ്പിച്ച നിലയിലുള്ള സ്വർണം പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിൽ സ്വണ്ണക്കടത്ത് ഒരു സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കസ്റ്റംസ്.

Related Articles

Latest Articles