Tuesday, September 29, 2026

കാണാതായ പതിനെട്ടുകാരിയെ വിവാഹിതനായ ഇരുപത്താറു കാരനോടൊപ്പം കണ്ടെത്തി

കഴിഞ്ഞ ദിവസം കാസര്‍കോട് നിന്നും കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയില്‍ നിന്നും പോലീസ് കണ്ടെത്തി.വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇരുപത്താറുകാരനോപ്പമാണ് യുവതിയെ പോലീസ് കണ്ടെത്തിയത്.കഴിഞ്ഞദിവസം മുതൽ കാണാതായ ഇവരെ ആലപ്പുഴ ടൂറിസം പൊലീസ് എസ്‌ഐ. പി. ജയറാം, പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത, സീമ, കോസ്റ്റല്‍ വാര്‍ഡന്‍ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ആലപ്പുഴ റെയിൽവേ സ്റ്റഷനിൽ നിന്നും കണ്ടെത്തിയത്.തുടർന്ന് ഇരുവരെയും കാസര്‍കോട് പോലീസിനു കൈമാറി.

ഇരുവരും ചൊവ്വാഴ്ച ആലപ്പുഴയിലുണ്ടെന്ന വിവരം ആലപ്പുഴ ടൂറിസം പൊലീസിനെ കാസര്‍കോട് പൊലീസാണ് അറിയിച്ചത്.തുടർന്ന് കായല്‍സഞ്ചാരത്തിനുശേഷം ഇവര്‍ റെയില്‍വേസ്റ്റേഷനിലെത്തിയ വിവരവും കാസർകോട് പോലീസ് ആലപ്പുഴ ടൂറിസം പൊലീസിന് രഹസ്യമായി കൈമാറിയതിനെ തുടര്‍ന്ന് ടൂറിസം പൊലീസ് ഇവരെ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും കാസര്‍കോടു പൊലീസിനു കൈമാറി.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരേയും കാണാതായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ യുവാവ് തട്ടിക്കൊണ്ടു പോയതായി പരാതി നല്‍കിയ സാഹചര്യത്തിൽ യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല്‍ യുവാവിനെതിരേ കാസര്‍കോട് പൊലീസ് കേസെടുത്തിരുന്നു.ഇവരെ പൊലീസ് നിരീക്ഷിച്ചുവരുന്ന സന്ദർഭത്തിലാണ് ഇരുവരെയും കണ്ടെത്തിയത് .

Related Articles

Latest Articles