Wednesday, December 24, 2025

വികസനകുതിപ്പിൽ തിരുവനന്തപുരം വിമാനത്താവളം; സര്‍വീസുകളുടെ എണ്ണത്തില്‍ അടുത്താഴ്ച മുതല്‍ വര്‍ധിപ്പിക്കും; പുതിയ സർവീസുകൾ ഇങ്ങനെ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (TRIVANDRUM AIRPORT) വഴിയുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. മാര്‍ച്ച് 27 മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂള്‍ പ്രകാരം 540 ആയി സര്‍വീസുകള്‍ ഉയരും. നിലവില്‍ 348 പ്രതിവാര സര്‍വീസുകളാണുള്ളത്.

നിലവിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 348 പ്രതിവാര ഓപ്പറേഷനുകൾ ആണുള്ളത്. അതേസമയം, അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനത്തേക്കുള്ള പ്രതിവാര വിമാന സർവീസുകൾ 138 ആയി വർധിപ്പിക്കുമെന്നാണ് വിവരം. എന്നാൽ , നിലവിൽ ഇത് 95 ആണ്. തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് ആണ് ഏറ്റവും കൂടുതൽ സർവീസുകൾ ഉണ്ടായിരിക്കുക.

ബെംഗളൂരുവിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍. ആഴ്ചയില്‍ 28 വിമാനങ്ങള്‍ തിരുവന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തും. മുംബൈ-23, ചെന്നൈ, ഡല്‍ഹി-14 വീതം എന്നിവയാണ് കൂടുതല്‍ സര്‍വീസുകളുള്ള മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍.

Related Articles

Latest Articles