Tuesday, December 23, 2025

ആശ്വാസകരമായി കോവിഡ് കേസുകൾ കുറയുന്നു: 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1270 കേസുകള്‍ മാത്രം| covid cases decreasing

ദില്ലി: രാജ്യത്ത കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1270 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,30,19,453 ആയി. നിലവില്‍ 16,187 സജീവ കൊവിഡ് കേസുകള്‍ മാത്രമാണ് രാജ്യമാകെയുള്ളത്.

24 മണിക്കൂറിനിടെ 554 പേര്‍ കൊവിഡ് മുക്തരായി. ദേശീയ കൊവിഡ് മുക്തി നിരക്ക് 98.75ശതമാനമായത് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനമാണ്. കേസുകൾ ഗണ്യമായി കുറയുന്നതിനാൽ തന്നെ കോവിഡ് നിയന്ത്രങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യപിച്ചിരിന്നു.

Related Articles

Latest Articles