Tuesday, May 7, 2024
spot_img

വേനൽ ചൂടിൽ ചുട്ടു പൊള്ളി ദില്ലി; താപനില 10 ഡിഗ്രി കൂടി

ദില്ലി: വേനൽ ചൂടിൽ ചുട്ടു പൊള്ളി ദില്ലി. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ശരാശരി താപനിലയേക്കാൾ ഏഴ് ഡിഗ്രി കൂടുതലാണിത്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ താപനില 42 ഡിഗ്രി വരെ ഉയർന്നുകഴിഞ്ഞു. വരും ദിവസങ്ങളിലും താപനില ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

ദില്ലി നഗരത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും 40 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലെ ചില പ്രദേശങ്ങളിൽ അടുത്ത രണ്ട് ദിവസം ചൂടുതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മാർച്ചിൽ മഴ കുറഞ്ഞതാണ് ചൂട് കൂടാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. സാധാരണ മാർച്ചിൽ 15.9 മില്ലീ മീറ്റർ വരെ മഴ ലഭിക്കാറുണ്ട്.

Related Articles

Latest Articles