Sunday, December 21, 2025

സൈനിക ക്യാന്റീനുകളിലും മദ്യത്തിന് വില കൂട്ടും: ബാർ കൗണ്ടറുകൾക്ക് ഫീസ് വർധിപ്പിക്കും

തിരുവനന്തപുരം: സൈനിക, അര്‍ധസൈനിക ക്യാന്റീനുകള്‍ വഴി കിട്ടുന്ന വിദേശമദ്യത്തിന് വില കൂട്ടും. ഇതിൽ ഉപയോഗിക്കുന്ന സ്പിരിറ്റിന്റെ അളവിന് ഈടാക്കുന്ന എക്‌സൈസ് ഡ്യൂട്ടി 21 രൂപയില്‍ നിന്ന് 25 രൂപയാക്കി ഇതുമൂലമാണ്, ക്യാന്റീനുകൾ വഴി ലഭിക്കുന്ന മദ്യത്തിന് വില കൂട്ടുന്നത്.

ലൈസന്‍സിൽ ക്രമക്കേഡ് കണ്ടെത്തിയാൽ വിദേശമദ്യ ചട്ടം 34 അനുസരിച്ച്‌ ഈടാക്കാവുന്ന പിഴയും ഇരട്ടിയാക്കി. നിലവില ഉള്ള 15,000 രൂപ 30,000 രൂപയായും, 50,000 എന്നത് ഒരുലക്ഷമായും ഉയര്‍ത്താനാണ് തീരുമാനം. ബാര്‍ ലൈസന്‍സില്‍ സര്‍വീസ് ഡെസ്‌ക് സ്ഥാപിക്കാനുള്ള ഫീസ് 25000ത്തിൽ നിന്നും 50000യുമായി ഉയർത്തി.

അഡീഷണല്‍ ബാര്‍ കൗണ്ടറിനുള്ള ഫീസ് 30,000ത്തിൽ നിന്നും 50,000യമായി കൂട്ടി. കേരളത്തിലെ ഡിസ്റ്റിലറികൾക്ക് ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് 75,000ത്തിൽ നിന്നും ഒരുലക്ഷമാക്കി മാറ്റി.

Related Articles

Latest Articles