Wednesday, December 31, 2025

ദുബായിലെ ബസ് അപകടം; ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 12 ഇന്ത്യക്കാരുടേയും മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തൃശ്ശൂര്‍ സ്വദേശി ജമാലുദ്ദീന്‍റെ മൃതദേഹം രാവിലെ നെടുമ്പാശ്ശേരിയിലെത്തിച്ചു. 40 മിനുട്ടിനുള്ളില്‍ ഒരാളുടെ മൃതദേഹം എംബാം ചെയ്യും. രാത്രിയോടുകൂടി 11 ഇന്ത്യക്കാരുടേയും മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.

മരിച്ചവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ച സാഹചര്യത്തില്‍ പാസ്പോര്‍ട്ട് റദ്ദാക്കലാണ് അടുത്ത നടപടി. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് എമര്‍ജന്‍സി പാസ്പോര്‍ട്ടായ വൈറ്റ് പാസ്പോര്‍ട്ട് അനുവദിച്ച്‌ കാന്‍സലേഷന്‍ രേഖപ്പെടുത്തി കഴിഞ്ഞു.

Related Articles

Latest Articles