തിരുവനന്തപുരം: ജനവാസ പ്രദേശങ്ങൾ സംരക്ഷിതമേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമ്പൂരി പഞ്ചായത്തിൽ ഇന്ന് ജനകീയ ഹർത്താൽ. നെയ്യാർ, പേപ്പാറ, വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിതമേഖലയാക്കുന്നതിനെതിരെയാണ് അമ്പൂരി പഞ്ചായത്തിൽ ഹർത്താൽ നടത്തുന്നത്.
രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ നടക്കുക. പാറശ്ശാല എംഎൽഎ സി.കെ.ഹരീന്ദ്രൻ രക്ഷാധികാരിയായ അമ്പൂരി ആകഷൻ കൗൺസിലാണ് ഹർത്താൽ നടത്തുന്നത്. ഇതിന് കോൺഗ്രസും പിന്തുണ നൽകുന്നുണ്ട്.
നിലവിൽ അമ്പൂരി പഞ്ചായത്തിന്റെ ഒൻപത് വാർഡുകളാണ് നിർദിഷ്ട സംരക്ഷിതമേഖലയിലുള്ളത്. പഞ്ചായത്തിന്റെ ഭൂരിഭാഗം ജനവാസമേഖലയും ഇതിൽ ഉൾപ്പെടുമെന്നാണ് ആക്ഷൻ കൗൺസിലിന്റെ പരാതി.

