Monday, October 19, 2026

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് കുടുംബം

കോട്ടയം: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മാലംചിറ സ്വദേശി ബിനുവിന്റെ ഭാര്യ അർച്ചന രാജാണ് മരിച്ചത്. യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാവിലെ ബന്ധുവീട്ടിലെ ചടങ്ങിന് പോകുന്നതിനെച്ചൊല്ലി വഴക്കുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് അർച്ചന ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി അർച്ചനയുടെ ഡയറിക്കുറിപ്പുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അർച്ചനയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles