അങ്കമാലി:അതിശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് അങ്കമാലിയിൽ കെട്ടിടങ്ങളും വാഹനങ്ങളും തകർന്നുവീണ് നാശനഷ്ടം. ഫ്ലക്സ് ബോർഡുകൾ റോഡിലേക്ക് മറിഞ്ഞ് വീണ് ദേശീയപാതയിലും ഗതാഗത തടസമുണ്ടായി.കൂടാതെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് ഇപ്പോൾ.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

