Sunday, May 19, 2024
spot_img

വീണ്ടും വിവാദമായി കെ സ്വിഫ്റ്റ്; ബസില്‍നിന്ന് കഞ്ചാവ് പിടികൂടി

കല്‍പറ്റ: വിവാദമൊഴിയാതെ കെ സ്വിഫ്റ്റ്. ഇന്ന് വയനാട് നിന്നും കെ -സ്വിഫ്റ്റ് ബസ്സിൽ കഞ്ചാവ് പിടികൂടി. എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിവരുന്ന പതിവ് പരിശോധനക്കിടെയാണ് പശ്ചിമ ബംഗാള്‍ സ്വദേശി അനോവറില്‍നിന്ന് 800 ഗ്രാമോളം വരുന്ന കഞ്ചാവ് പിടികൂടിയത്.

ബംഗളൂരുവിലേക്ക് ആദ്യ യാത്ര പോയി തിരിച്ചുവരുന്നതിനിടെയാണ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വച്ച് ബസില്‍ പരിശോധന നടത്തുകയും തുടർന്ന് കഞ്ചാവ് പിടികൂടുകയും ചെയ്തത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജി, പ്രിവന്റീവ് ഓഫിസര്‍മാരായ വി.ആര്‍. ബാബുരാജ്, സുരേഷ് വെങ്ങാലി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സജീവ്, ഒ.കെ. ജോബിഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles

Latest Articles