Sunday, May 19, 2024
spot_img

വിഷു – ഈസ്റ്റര്‍ അവധി: ചെന്നൈയിലേക്ക് കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് അധിക സര്‍വീസുകള്‍

വിഷു-ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ച് ചെന്നൈയിലേക്ക് കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് അധിക സര്‍വീസുകള്‍. ചെന്നൈയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വേണ്ടി കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സർവീസാണ് നടത്തുന്നത്. കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് എസി സ്വീപ്ലര്‍ ബസുകളാണ് സര്‍വീസ് നടത്തുക.

ഏപ്രില്‍ 17 ന് തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 6.30ന് ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് സേലം വഴി ചെന്നൈ ( ടികറ്റ് നിരക്ക്: 2181 രൂപ)യിലേക്കും, വൈകുന്നേരം 7.30ന് തിരുവനന്തപുരത്ത് നിന്ന് നാഗര്‍ കോവില്‍, തിരുനല്‍വേലി, മഥുര, ട്രിചി വഴി ചെന്നൈ ( ടികറ്റ് നിരക്ക്: 1953 രൂപ)യിലേക്കുമാണ് സര്‍വീസ് നടത്തുക. ഇതേ ബസുകള്‍ 18 ന് വൈകുന്നേരം 6.30 തിന് സേലം വഴി തിരുവനന്തപുരത്തേക്കും, 7.30ന് നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്കും സര്‍വീസുകള്‍ നടത്തും.

Related Articles

Latest Articles