ഇന്ത്യൻ സിനിമാചരിത്രത്തിലെ സകല റെക്കോർഡുകളും മറികടന്ന് കെജിഎഫ് എന്ന സിനിമ മുന്നേറുകയാണ്. ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും മറ്റും വിവിധ തരത്തിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. എന്നാൽ അതിൽ ഏറ്റവും രസകരമായി തോന്നിയ ഒന്ന്, കെജിഎഫ് സിനിമ ഹലാൽ ആണ് എന്നുള്ള ഒരു യുവാവിന്റെ ശബ്ദ സന്ദേശമാണ്. നോമ്പുകാലം ആണെങ്കിലും കെജിഎഫ് സിനിമ കാണാമെന്നും, അതിൽ മോശമായ ഒന്നുമില്ലെന്നും പറയുന്ന ഒരു യുവാവിനെ ശബ്ദ സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. താൻ കെജിഎഫ് സിനിമ കണ്ടുവെന്നും അതിൽ മോശപ്പെട്ടതെന്ന് പറയാൻ ഒന്നുമില്ലെന്നും, ഐറ്റം ഡാൻസോ മറ്റോ ഉൾപ്പെടുത്തിയിട്ടില്ലെന്നും, സലാം സലാം റോക്കി ഭായ് എന്ന് പറയുന്നുണ്ടെന്നും പ്രചരിച്ചുകൊണ്ടിരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു.
അതേസമയം ഇത് തമാശരൂപേണ രണ്ടുപേർ ചേർന്ന് നിർമ്മിച്ചതാണെന്നും അതല്ല, ഇത്തരത്തിലൊരു ശബ്ദ സന്ദേശം യഥാർത്ഥത്തിൽ ഉള്ളതാണെന്നുംസമൂഹമാധ്യമത്തിൽ വാദങ്ങൾ ഉയരുന്നുണ്ട്. പക്ഷെ, വൻവിജയമായി തീർന്ന കെജിഎഫ് എന്ന സിനിമ സകല റെക്കോർഡുകളും മറികടന്ന് ഇപ്പോഴും മുന്നേറുകയാണ്. തിയേറ്ററുകളെല്ലാം തന്നെ ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മലയാള സിനിമകളുടെ ഫസ്റ്റ് ഡേ കളക്ഷനെ പോലും ഞെട്ടിച്ചു കൊണ്ടാണ് കെജിഎഫ് കളക്ഷൻ റെക്കോർഡ് ബോക്സ് ഓഫീസിൽ ഇടം നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ, കെജിഎഫ് പോലൊരു സിനിമ മലയാളത്തിൽ എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്നതിനെക്കുറിച്ചും സോഷ്യൽമീഡിയകളിൽ കാര്യമായ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

