Wednesday, December 31, 2025

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ് ; രാജ്യത്ത് 24 മണിക്കൂറില്‍ 2380 പേർക്ക് കൊവിഡ് , ദില്ലിയിൽ മാത്രം 1009 കേസുകൾ .

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2380 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ദില്ലിയാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ഏറ്റവും മുമ്പിലുള്ളത്.ദില്ലിയിൽ ഇന്നലെ 1,009 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്ടചെയ്തിട്ടുള്ളത്.ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ 11നും 18നും ഇടയിൽ പോസിറ്റിവിറ്റി നിരക്ക് ഏകദേശം മൂന്നിരട്ടിയോളം വർധിച്ചു

ഇന്നലെ നടന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ മാസ്ക് ഉപയോഗം കർശനമാക്കാൻ തീരുമാനിച്ചു. മാസ്ക് ഉപയോഗിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചു. യോഗത്തിൽ വാക്സിനേഷനും പരിശോധനയും കൂട്ടാനും നിർദേശമുണ്ട്

Related Articles

Latest Articles