Sunday, May 19, 2024
spot_img

രാജ്യത്ത് ഫാസ്ടാഗ് ഒഴിവാക്കുന്നു: സഞ്ചരിക്കുന്ന ദൂരത്തിന് ടോള്‍, ജിപിഎസുമായി ബന്ധിപ്പിക്കും;ടോള്‍ പിരിവില്‍ പുത്തൻ രീതി പരീക്ഷിക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്തെ ടോള്‍ പിരിവ് രീതി പരിഷ്ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്നതാകും പുതിയ സംവിധാനം. ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം വഴിയാകും പുതിയ ടോള്‍ പിരിവ്.

അതേസമയം ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനും നീക്കമുണ്ട്. ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായ രീതിയിലാകും പരിഷ്‌കരണം ഏര്‍പ്പെടുത്തുക. നിലവിൽ 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങി.

മാത്രമല്ല പുതിയ സംവിധാനം വരുന്നതോടെ ഉപഗ്രഹ നാവിഗേഷന്‍ വഴിയാകും ടോള്‍ പിരിക്കുക. ഇതുവഴി ടോള്‍ ബൂത്തുകളിലുള്ള വാഹനങ്ങളുടെ കാത്തിരിപ്പ് ഒഴിവാകും. പുതിയ സംവിധാനം ഒരുങ്ങുന്നതോടെ രാജ്യത്താകമാനം ഒരേ ടോള്‍ നിരക്ക് നടപ്പിലാകുമെന്നതാണ് ഒരു നേട്ടം. പരീക്ഷണം പൂര്‍ണവിജയമെന്ന് കണ്ടാല്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വരും.

Related Articles

Latest Articles