Friday, May 3, 2024
spot_img

ഗാസിയാബാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കി: ഹിജാബ് കോളേജിലെ ഡ്രസ് കോഡല്ലെന്ന് അധികൃതര്‍

ഗാസിയാബാദ്: കർണാടകയ്ക്ക് പുറമെ ഗാസിയാബാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് വിഷയയം വിവാദമാകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തി ഗാസിയാബാദ്. മോദി നഗറിലെ ജിന്നി ദേവി കോളേജാണ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം നിര്‍ബന്ധമാക്കിയത്.

എന്നാൽ ഇതിനു പിന്നാലെ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തി. കോളേജ് പരിസരത്ത് ടാബ്ലെറ്റുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം.

ഏതാനും ചില വിദ്യാര്‍ത്ഥിനികള്‍ യൂണിഫോം ധരിക്കാതെ ഹിജാബും ധരിച്ചാണ് കോളേജില്‍ എത്തുകയായിരുന്നു. ഈ ഡ്രസ് കോഡ് മാറ്റണമെന്നും, കോളേജിനുള്ളില്‍ യൂണിഫോം ധരിക്കണമെന്നും വിദ്യാര്‍ത്ഥിനികളോട് നിര്‍ദ്ദേശിച്ചെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍, കോളേജ് അധികൃതര്‍ വിലക്കിയതിനു പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി റോഡിലേക്കിറങ്ങുകയായിരുന്നു.

Related Articles

Latest Articles