Thursday, May 16, 2024
spot_img

ദൃശ്യം 2 നു ശേഷം മോഹന്‍ലാല്‍ – ജീത്തു ജോസഫ് എത്തുന്നു; 12ത്ത് മാന്‍ ട്രെയ്‌ലർ പുറത്ത്

മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ നായകനായി ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ദൃശ്യം മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ദൃശ്യം 150 ദിവസം പിന്നിട്ടു തിയറ്ററിൽ നിറഞ്ഞ് പ്രദർശിപ്പിച്ചു. തുടർന്ന് ദൃശ്യം രണ്ടാം ഭാഗവും പ്രേക്ഷകരെ നിരാശരാക്കാതെ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും എത്തുകയാണ്.

ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത്ത് മാൻ. 12ത്ത് മാന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമാവുന്നത്. ഇപ്പോഴിതാ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയി എത്തുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുകയാണ്.

മാത്രമല്ല ചിത്രത്തിന്‍റെ റിലീസ് തീയതിയും അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് എത്തിയിരിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് സിനിമ. സസ്‌പെൻസ് സ്വഭാവത്തിൽ എത്തുന്ന 12ത്ത് മാനിൽ ഒറ്റ ദിവസത്തെ സംഭവമാണ് കഥയാകുന്നത്.

ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ, അദിതി രവി, അനു മോഹൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. കെ ആർ കൃഷ്‍ണകുമാറിന്റേതാണ് തിരക്കഥ. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗത്തിന് കാത്തിരിക്കാതെ അതിനു മുൻപായി മറ്റൊരു ചിത്രവുമായി എത്താനൊരുങ്ങുകയാണ് മോഹൻലാലും, ജിത്തു ജോസഫും.

Related Articles

Latest Articles