Thursday, November 12, 2026

രാമനവമി ഘോഷയാത്രയിൽ ഹിന്ദുക്കളെ ആക്രമിച്ച സംഭവം: മുഖ്യ പ്രതി അഫ്‌സൽ അൻസാരി പിടിയിൽ; ലക്ഷ്യം വർഗ്ഗീയ ലഹള

ഭോപ്പാൽ: ഖാർഗോണിൽ നടന്ന രാമനവമി ഘോഷയാത്രയ്‌ക്കിടെ ഹിന്ദുക്കളെ ആക്രമിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. ഖാർഗോൺ സ്വദേശിയായ അഫ്‌സൽ അൻസാരിയാണ് പിടിയിലായത്. ഇതോടെ സംഭവത്തിൽ ഇതുവരെ അറസ്റ്റിലായവരുടെ ആകെ എണ്ണം 179 ആയി ഉയർന്നു.

സംഭവം ഉണ്ടായി 28 ദിവസങ്ങൾക്ക് ശേഷമാണ് അൻസാരി പിടിയിൽ ആകുന്നത്. ഘോഷയാത്രയ്‌ക്ക് നേരെ മതതീവ്രവാദികളെ ആക്രമണത്തിന് പ്രേരിപ്പിച്ചത് അൻസാരിയാണ്. എന്നാൽ സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയായിരുന്നു. തുടർന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായതോടെ പോലീസ് പതിനായിരം രൂപ പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇതിനിടെ ഇയാളുടെ രഹസ്യ താവളത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയത് അൻസാരിയാണ്. സംഘർഷമുണ്ടാക്കി പ്രദേശത്ത് വർഗ്ഗീയ ലഹള സൃഷ്ടിക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതിന് പിന്നാലെയാണ് അൻസാരിയും മറ്റ് മതമൗലികവാദികളും ചേർന്ന് ഹിന്ദുക്കളെ ആക്രമിച്ചത്.

Related Articles

Latest Articles