Sunday, June 2, 2024
spot_img

പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത 20 ഓളംപേര്‍ക്ക് ഭക്ഷ്യ വിഷബാധ; ഹോട്ടലിലുമെത്തി സാമ്പിളുകൾ ശേഖരിച്ച് അധികൃതര്‍

കൂത്തുപറമ്പ്: കോട്ടയം പഞ്ചായത്തിലെ കാനത്തുംചിറയില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായി .20 ഓളംപേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 50 ഓളം പേര്‍ പങ്കെടുത്ത പിറന്നാള്‍ ആഘോഷം നടന്നത്. കടുത്ത ഛര്‍ദ്ദിയും, വയറിളക്കവുമാണ് മിക്ക ആളുകള്‍ക്കും അനുഭവപ്പെട്ടതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ പറഞ്ഞു. പൂക്കോട് ടൗണിലെ ഹോട്ടലില്‍ നിന്നാണ് ബിരിയാണി ഉള്‍പ്പെടെ വിഭവങ്ങള്‍ എത്തിച്ചത്.

പിറന്നാള്‍ കേക്കും, ബിരിയാണിയുമാണ് ഉണ്ടായിരുന്നത് . ചിലര്‍ക്ക് രാത്രിയോടെയും ബുധനാഴ്ച കാലത്തും ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യുകയായിരുന്നു. കോട്ടയം പഞ്ചായത്ത്, ആരോഗ്യ വിഭാഗം അധികൃതര്‍ വീട്ടിലും ഹോട്ടലിലുമെത്തി സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Related Articles

Latest Articles