Friday, January 2, 2026

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; വിജയ് ബാബു കൊച്ചിയിലെത്തി

കൊച്ചി: നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ വിദേശത്തേക്ക് കടന്ന വിജയ് ബാബു കേരളത്തില്‍ തിരിച്ചെത്തി. രാവിലെ ഒമ്പതരയോടെയാണ് വിജയ് ബാബു കൊച്ചിയിലെത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് വിജയ് ബാബു നാട്ടിലെത്തിയത്.

നാട്ടിലെത്തിയ വിജയ് ബാബു സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാകും എന്നാണ് വിവരം. സത്യം തെളിയുമെന്നും കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.

വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാലാണിത്. വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്.

Related Articles

Latest Articles