Monday, April 29, 2024
spot_img

ഇത് മിന്നും വിജയം; ജന്മനാ അന്ധയായ ദില്ലി അദ്ധ്യാപിക സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് 48-ാം റാങ്ക്

ദില്ലി: 2021ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ ജന്മനാ അന്ധയായ ദില്ലി അദ്ധ്യാപിക നേടിയത് മിന്നും വിജയം. 48-ാം റാങ്കാണ് അദ്ധ്യാപിക കരസ്ഥമാക്കിയത്. ദില്ലിയിലെ ഒരു സർക്കാർ സ്‌കൂളിൽ ചരിത്രം പഠിപ്പിക്കുന്ന അദ്ധ്യാപികയാണ് ആയുഷി.

2021ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ 48-ാം റാങ്ക് കരസ്ഥമാക്കി. തിങ്കളാഴ്ചയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ജനനം മുതൽ അന്ധയായ ഈ 29കാരി അഞ്ചാം ശ്രമത്തിലാണ് പരീക്ഷ ജയിച്ചത്.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ആയുഷി പിന്നീട് ഇഗ്നോയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

Related Articles

Latest Articles