Saturday, September 19, 2026

കെ.കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകൾ; ബോളിവുഡ് ഗായകന്റെ മരണത്തിന് കേസെടുത്ത് പോലീസ്

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ട ബോളിവുഡ് ഗായകന്‍ കെ.കെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. നഗരത്തിലെ ഒരു സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ, ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച്‌ കുഴഞ്ഞ് വീഴുകയായിരുന്നെന്നും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്നുമാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്.

അതേസമയം, കെ.കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച്‌ ഇന്ത്യദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.’പല്‍’ എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. സരാ സരാ..( ജന്നത്ത്) ഡോളാരേ.. ഡോളാരേ. (ദേവ്ദാസ്),”തു ജോ മില” (ബജ്രംഗി ഭായ്ജാന്‍) തഡപ് തഡപ് (ഹം ദില്‍ ദേ ചുകേ സനം), ദസ് ബഹാനെ (ദസ്), ട്യൂണ്‍ മാരി എന്‍ട്രിയാന്‍ (ഗുണ്ടേ), ”ഗോരി ഗോരി” (മെയിന്‍ ഹൂ നാ) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Related Articles

Latest Articles