Tuesday, December 30, 2025

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് കോവിഡ്

ദില്ലി: ബോളിവുഡ് താരം ഷാരൂഖ് ഖാന് കോവിഡ്. ഷാരൂഖ് ഖാന്റെ ആരോഗ്യനിലയെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ബോളിവുഡ് സിനിമയുടെ കേന്ദ്രമായ മുംബൈയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുകയാണ്.

അടുത്തിടെ നിരവധി താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞമാസമാണ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. കാര്‍ത്തിക് ആര്യന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങി അടുത്തിടെ കോവിഡ് ബാധിച്ച താരങ്ങളുടെ കൂട്ടത്തില്‍ അവസാനത്തേതാണ് ഷാരൂഖ് ഖാന്‍.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ സിനിമയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമാണ് ഷാരൂഖ് ഖാന് വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മുഖത്ത് ബാന്‍ഡേജ് വെച്ചുകെട്ടിയുള്ള ഷാരൂഖ് ഖാന്റെ വ്യത്യസ്ത മുഖത്തോടെയുള്ള ചിത്രത്തിന്റെ ടീസര്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്.

 

Related Articles

Latest Articles