Saturday, January 3, 2026

മാസ്ക് നീക്കം ചെയ്യാൻ നിർബന്ധിക്കുന്ന പൊലീസ് ഭീകരതയിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകരുടെ മാസ്ക് നീക്കം ചെയ്യാൻ നിർബന്ധിക്കുന്ന പൊലീസ് ഭീകരതയിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു.

കണ്ണൂരിൽ പ്രതിഷേധ പ്രകടനം റിപ്പോർട്ട് ചെയ്തതിന് മാദ്ധ്യമപ്രവർത്തകനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ അഭിഭാഷകനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം.
മാദ്ധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയോടെ നേതൃത്വം നൽകുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനും സെക്രട്ടറി എച്ച്. ഹണിയും അറിയിച്ചു

Related Articles

Latest Articles