Sunday, September 27, 2026

പ്രശസ്ത തകിൽ വിദ്വാൻ ആർ കരുണാമൂർത്തി അന്തരിച്ചു

പ്രശ്‌സ്ത തകിൽ വിദ്വാൻ ആർ കരുണാമൂർത്തി അന്തരിച്ചു. 53 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ് കരുണാമൂർത്തി. വൈക്കം ക്ഷേത്ര കലാപീഠം മുൻ അധ്യാപകനായിരുന്നു അദേഹം. കരുണാമൂർത്തി രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കലാപ്രകടനം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി ലഭിച്ചിട്ടുണ്ട്

Related Articles

Latest Articles