Monday, September 28, 2026

കെജിഎഫിലൂടെ ശ്രദ്ധേയനായ നടന്‍ മോഹന്‍ ജുനേജ അന്തരിച്ചു; ഏറെക്കാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ബെംഗളൂരു:കന്നട നടന്‍ മോഹന്‍ ജുനേജ അന്തരിച്ചു. ഏറെക്കാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന താരം ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണപെട്ടത്. കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഹാസ്യതാരമായി വേഷമിട്ടിട്ടുണ്ട്‌.നൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

കന്നട ചിത്രമായ കെജിഎഫിലെ വേഷം ശ്രദ്ധേയമായിരുന്നു. ടിവി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ് അദ്ദേഹം. ബെംഗളൂരുവിലാണ് മോഹന്‍ ജുനേജ പഠിച്ചതും സ്ഥിര താമസവമാക്കിയിട്ടുള്ളതും. സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കും.

Related Articles

Latest Articles