Friday, September 25, 2026

സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു; യാത്രാമധ്യ പക്ഷി ഇടിച്ചതാണ് കാരണം, പട്ന – ദില്ലി സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

പട്‌ന: ദില്ലിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന് യാത്രക്കിടയിൽ തീപിടിച്ചു. പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു വിമാനത്തിൽ തീപിടിച്ചത്. വിമാനം അടിയന്തരമായി നിലത്തിറക്കിയത് കാരണം വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി.

സംഭവം പട്നയിലാണ് നടന്നത്. പട്‌ന- ദില്ലി സ്‌പൈസ് ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പ്പസമയത്തിനകമാണ് ഇടതുവശത്തുള്ള എന്‍ജിന് തീപിടിച്ചത്.

പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. പൈലറ്റ് വിമാനം അടിയന്തരമായി പട്‌ന വിമാനത്താവളത്തില്‍ തന്നെ നിലത്തിറക്കിയത് മൂലമാണ് വന്‍ ദുരന്തം ഒഴിവായത്.

 

Related Articles

Latest Articles